Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fired

യുഎസ് നാവികസേനാ സെക്രട്ടറിയെ പുറത്താക്കി

ആ​​​ർ​​​ലിം​​​ഗ്ട​​​ൺ: അ​​​മേ​​​രി​​​ക്ക​​​ൻ നാ​​​വി​​​ക​​​സേ​​​നാ സെ​​​ക്ര​​​ട്ട​​​റി ജോ​​​ൺ ഫീ​​​ല​​​നെ പു​​​റ​​​ത്താ​​​ക്കി. ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ലെ പ​​​ദ​​​വി ഉ​​​പേ​​​ക്ഷി​​​ക്കാ​​​നു​​​ള്ള അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ തീ​​​രു​​​മാ​​​നം ഉ​​​ട​​​ന​​​ടി പ്രാ​​​ബ​​​ല്യ​​​ത്തി​​​ലാ​​​കു​​​മെ​​​ന്ന് പെ​​​ന്‍റ​​​ഗ​​​ൺ അ​​​റി​​​യി​​​ച്ചു.

പ​​​ദ​​​വി ഉ​​​പേ​​​ക്ഷി​​​ക്കാ​​​നു​​​ള്ള കാ​​​ര​​​ണം പെ​​​ന്‍റ​​​ഗ​​​ൺ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ല്ല. പെ​​​ന്‍റ​​​ഗ​​​ൺ മേ​​​ധാ​​​വി പീ​​​റ്റ് ഹെ​​​ഗ്സെ​​​ത്തി​​​ന്‍റെ അ​​​നി​​​ഷ്ട​​​മാ​​​ണു കാ​​​ര​​​ണ​​​മെ​​​ന്ന് സൂ​​​ച​​​ന​​​യു​​​ണ്ട്.

അ​​​മേ​​​രി​​​ക്ക ഹോ​​​ർ​​​മു​​​സ് ക​​​ട​​​ലി​​​ടു​​​ക്കി​​​ൽ ഇ​​​റാ​​​നെ​​​തി​​​രേ നാ​​​വി​​​ക ഉ​​​പ​​​രോ​​​ധം തു​​​ട​​​രു​​​ന്ന സ​​​മ​​​യ​​​ത്താ​​​ണ് ജോ​​​ൺ ഫീ​​​ല​​​നെ പു​​​റ​​​ത്താ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. അ​​​തേ​​​സ​​​മ​​​യം, ഭ​​​ര​​​ണ​​​പ​​​ര​​​മാ​​​യ ചു​​​മ​​​ത​​​ല​​​ക​​​ൾ മാ​​​ത്രം വ​​​ഹി​​​ക്കു​​​ന്ന നാ​​​വി​​​ക സെ​​​ക്ര​​​ട്ട​​​റി​​​യെ പു​​​റ​​​ത്താ​​​ക്കി​​​യ​​​തി​​​ന് ഇ​​​റാ​​​ൻ യു​​​ദ്ധ​​​വു​​​മാ​​​യി ബ​​​ന്ധ​​​മി​​​ല്ലെ​​​ന്നാ​​​ണ് സൂ​​​ച​​​ന.

ബി​​​സി​​​ന​​​സു​​​കാ​​​ര​​​നാ​​​യി​​​രു​​​ന്ന ഫീ​​​ല​​​ൻ ട്രം​​​പി​​​ന്‍റെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന് ന​​​ല്ല​​​ രീ​​​തി​​​യി​​​ൽ സം​​​ഭാ​​​വ​​​ന ന​​​ല്കി​​​യി​​​രു​​​ന്നു. ട്രം​​​പി​​​ന്‍റെ ശി​​​പാ​​​ർ​​​ശ പ്ര​​​കാ​​​ര​​​മാ​​​ണ് ക​​​ഴി​​​ഞ്ഞ​​​ വ​​​ർ​​​ഷം മാ​​​ർ​​​ച്ചി​​​ൽ അ​​​ദ്ദേ​​​ഹം നാ​​​വി​​​കസേനാ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി നി​​​യ​​​മി​​​ക്ക​​​പ്പെ​​​ട്ട​​​ത്.
‘ട്രം​​​പ് ക്ലാ​​​സ് ’ എ​​​ന്ന പേ​​​രി​​​ൽ വ​​​ലി​​​യ തു​​​ക ചെ​​​ല​​​വ​​​ഴി​​​ച്ച് പു​​​തി​​​യ യു​​​ദ്ധ​​​ക്ക​​​പ്പ​​​ലു​​​ക​​​ൾ നി​​​ർ​​​മി​​​ക്കാ​​​ൻ ട്രം​​​പ് ആ​​​ഗ്ര​​​ഹി​​​ച്ചി​​​രു​​​ന്നു. ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പ​​​ദ്ധ​​​തി​​​ക​​​ൾ വേ​​​ഗ​​​ത്തി​​​ലാ​​​ക്കാ​​​ൻ ഫീ​​​ല​​​നു ക​​​ഴി​​​ഞ്ഞി​​​ല്ല. ഇ​​​തി​​​ൽ ട്രം​​​പി​​​നും ഹെ​​​ഗ്സെ​​​ത്തി​​​നും അ​​​നി​​​ഷ്ട​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു.

ജോൺ ഫീ​​​ല​​​നു പ​​​ക​​​രം നാ​​​വി​​​ക​​​സേ​​​നാ അ​​​ണ്ട​​​ർ​​​ സെ​​​ക്ര​​​ട്ട​​​റി ഹം​​​ഗ് ചാ​​​വോ ആ​​​ക്ടിം​​​ഗ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​മെ​​​ന്നാ​​​ണ് അ​​​റി​​​യി​​​പ്പ്.

Latest News

Corehub Up